Tuesday, May 8, 2012

"പവനായി ശവമായി""............

ഇതില്‍ വലിയ കഥയില്ല ...
രണ്ടു വ്യത്യസ്ത സ്വഭാവം ഉള്ള രണ്ടു പേര്‍ ഫോണിലൂടെ സംസാരിക്കുന്ന ഒരു ചെറിയ ചൊറി ..
അത്ര തന്നെ ....
രാഹുല്‍ കെ കെ എന്നാ "കെ കെ" യും "ചാച്ചന്‍" എന്ന് സ്വയം വിളിക്കുന്ന ജോമിന്‍ .
ഇവര്‍ തമ്മില്‍ ഒന്ന് ഫോണ ചെയ്തു.
കെ കെ ഫോണ്‍ ചെയ്യുന്നത് കോഴിക്ക് മുല വരുന്നതും ഒരു പോലയാണ് .
ആള് ഉപകാരി ആണ്. വെള്ളമടിച്ചു കടി മൂത്ത് "അളിയാ ഒരു പൈന്ട് കിട്ടിയാല്‍ അടിക്കമാരുന്നു " എന്ന് പറയണ്ട താമസം ..
മറുപടി വരും " ഈ കെ കെ ഉള്ളപ്പോള്‍ നീ വേണം എന്ന് പറഞ്ഞ മതി ".. അത് മതി അളിയാ . അത് മതി.,

അങ്ങനെ ഇരിക്കെ , നമ്മുടെ ജോമിന്റെ കോഴിക്ക് മുല വന്നു .
ഒരു മാസം മുന്നേ . സമയം ഒരു 7 കഴിഞ്ഞു കാണും... പതിവില്ലാതെ "കെ കെ " വിളിക്കുന്നു .
ജോമിന്‍ അമ്പരന്നു .

ജോമിന്‍ " ഹലോ "
കെ കെ " അളിയാ ജോമിനെ കെ കെ ആട. എന്തുണ്ട് അളിയാ "
ജോമിനെ "ഡേ ...നീ ചത്തില്ലേ . കുറെ നാളായല്ലോ "
കെ കെ " ഒന്നും പറയണ്ട മച്ചാ ... ബിസി ആരുന്നു . പൂനെയില്‍ പോയി കോഴ്സ് ചെയ്തു . ഇപ്പൊ നാട്ടില "
ജോമിന്‍ "കലിപ്പ് അളിയാ..കലിപ്പ്"
കെ കെ " പിന്നെ പറ അളിയാ ...എന്തൊക്കെ ഉണ്ട് "
ജോമിന്‍ " ഓ..ഇങ്ങനെ പോന്നെടെയ് ... വലിയ് വിശേഷം ഒന്നുമില്ല"
കെ കെ " ഒന്ന് പോ മൈരേ... നീ പറ ... നിന്റെ പെണ്ണ് എന്തായി ..നീ പറ അളിയാ "
ജോമിന്‍ " എന്നാ ആവാന ...ലിങ്ങനെ  പോന്നു ... നിന്റെ എന്തായി..."
കെ കെ " എന്റെ വിശേഷങ്ങള്‍ പറയാം ...ആദ്യം നീ ആസ്വദിച്ച് പറ .."
ജോമിന്‍ " നിനക്ക് ലോട്ടറി അടിചോടെ "
കെ കെ " അല്ലടാ ...നിന്നെ ഒക്കെ ആര് വിളിക്കാന ... അതാ..ഞാന്‍ നിന്നെ സന്തോഷിപ്പിക്കാന് തീരുമാനിച്ചു ,,.  നീ പറ അളിയാ "
ജോമിന്‍ "ഓ..അവള് ഇങ്ങനെ പോന്നു .. എല്ലാം ശെരി ആക്കണം .. "


കെ കെ 'ശരി ആകും അളിയാ ... ഡോണ്ട് വറി ... ഞങ്ങള്‍ ഒക്കെ ഇല്ലേ "
ജോമിനെ "ആ ശെരി ആകണം ..അളിയാ ഒരു 15 മിനിറ്റ് ആയില്ലേ... നീ വെച്ചോ ..ബാലന്‍സ് കളയണ്ട ..ഞാന്‍ അങ്ങോട്ട്‌ വിളിക്കാം "
കെ കെ " പോടേ പോടേ .... നീ പറ അളിയാ ..നീ പറ "
ജോമിന്‍ " ഇത്ര ഒക്കെ ഉള്ളു വിശേഷം .....
കെ കെ " നീ ബസിലെ കാര്യം , ഓഫീസിലെ കാര്യം , എല്ലാം പറ ...":
ജോമിന്‍ " അതൊക്കെ എന്നാ പറയാനാ ... പ്രത്യേകിച്ച് ഒന്നുമില്ലട '
കെ കെ " അളിയാ ..അതല്ല... നീ ഫുഡ്‌ കഴിക്കരുണ്ടോ ... നിന്റെ ഇഷ്ടപെട്ട ഫുഡ്‌ ..അതൊക്കെ പറ "
ജോമിനെ " നിനക്കെനട വട്ടായോ... വെറുതെ ബാലന്ചെ കളയാന്‍ "
കെ കെ " ഡോണ്ട് വറി മച്ചാ... ഡോകോമോ ടോ ഡോകോമോ പത്തു പൈസ  ..യോ .. നീ ഡോകോമോ അല്ലെ.. നീ പറ അളിയാ .. നമ്മുടെ 2 പേരുടെയും 8089  അല്ലെ അളിയാ..നീ പറ "
ജോമിന്‍  " ഓ..അങ്ങനെ ,,ഓ കലിപ്പ് തന്നെ ഡോകോമോ '
കെ കെ " അതെ അളിയാ ..നീ പറ ...നീ കഴിച്ചോ? എന്നതാ കഴിക്കാന്‍ ? കളിയ്ക്കാന്‍ പോവരുണ്ടോ ? "
ജോമിനെ "പിന്നെ പിന്നെ ...അടിച്ചു പോളിയല്ലേ.... നീ പറയെടാ ഇനി ..."
കെ കെ " അളിയാ /////........ഞാന്‍ പറയാം ..നീ ഇനിയും പറ ..നിനീ ആരും വിളിക്കാറില്ലല്ലോ..നീ പറ.."
ജോമിന്‍ " ഓക്കേ അളിയാ...."
കെ കെ " ഡാ എത്ര ടൈം ആയി ഇപ്പൊ കാള്‍ duartion "
ജോമിന്‍ " അളിയാ 42 മിനിറ്റ് ആയി "
കെ കെ " അപ്പൊ 4 .2 rs ... എ ലോട്ട് ഓഫ് ബാലന്‍സ് ബാകി ..പറ അളിയാ "
 സംഭാഷണം തുടര്‍ന്ന് ...
കെ കെ " അളിയാ ഒരു മണിക്കൂര്‍ ആയെങ്കില്‍ ഓടോമടിക് കട്ട്‌ ആകും ..ഒരു "ബീപ് " സൌണ്ട് കേട്ട് ..."
ജോമിന്‍ " ഇല്ലട 55 മിനിറ്റ് ആയെ ഉള്ളു "
കെ കെ " ഓ..എന്നാ നെറ്റ്‌വര്‍ക്ക് കംപ്ലൈന്റ്റ്‌ ആരിക്കും "
ജോമിന്‍ : തന്നെ തന്നെ "
പെറ്റെന് കാള്‍ കട്ട്‌ ആയി ...
2 മിനിറ്റ് കഴിഞ്ഞു ജോമിന് ഒരു മെസ്സേജ് വന്നു " അളിയാ..എന്തോ പ്രോബ്ലം ..55 rs പോയി..ഇന്നലെ കുഴപ്പമില്ലാരുന്നു . നെറ്റ്‌വര്‍ക്ക് കംപ്ലൈന്റ്റ്‌ ആരിക്കും .. ഞാന്‍ കസ്റ്റമര്‍ കെയര്‍ ഇല്‍ വിളിച്ച തെറി പറയാം .."

ജോമിന്‍ തിരിച്ചു വിളിച്ചു..
കെ കെ "ഹലോ '
ജോമിനെ " ആ അളിയാ പറ ..ബാലന്‍സ് തീര്‍നോ"
കെ കെ ." അതെ ..എന്തോ പ്രോബ്ലം "
ജോമിന്‍ " അളിയാ ഞാന്‍ പറയാന്‍ മറന്നു /....."
കെ കെ " എന്തുവാട പറ അളിയാ .."
ജോമിന്‍ " അല്ല അളിയാ ... ഞാന്‍ കഴിഞ്ഞ ആഴ്ച വോടഫോണില്‍ പോര്‍ട്ട്‌ ചെയ്തു ..ഇവടെ ഡോകോമോ റേഞ്ച് ഇല്ല "
കെ കെ " എന്താ .."
ജോമിന്‍ ; അല്ല ലിയാ ഞാന്‍....."
കെ കെ " പോടാ ....****************"
ജോമിന്‍ " പറ അളിയാ ..നീ പറ ..."
കെ കെ ...." മൈ......... "

ജോമിന്‍ " എന്തൊക്കെ ആരുന്നു .. ഡോകോമോ , പത്തു പൈസ ,, അളിയാ , പറിയ..അവസാനം "പവനായി ശവമായി""............